ഡെങ്കി പനിയും അവയുടെ രോഗ ലക്ഷണങ്ങളും

 

ഡെങ്കി പനിയും അവയുടെ രോഗ ലക്ഷണങ്ങളും

                                                                              

“എയ്ഡിസ് ഈജിപ്‌റ്റസ്” ഇനത്തിൽ പെട്ട കൊതുകുകൾ പരത്തുന്ന രോഗമാണ് ഡെങ്കി പനി.  ഈ കൊതുകുകൾ, രോഗ ബാധിതർ ആയ രോഗികളിൽ നിന്നും രോഗം സ്വീകരിച്ചു മറ്റു വ്യക്തികളിൽ പരത്തുന്നു.

Dengue Prevention Malayalam

നേരായ വണ്ണം ചികിത്സ നേടാതെ ഇരുന്നാൽ, ജീവനെ പോലും ബാധിക്കുന്ന ഒരു വൈറൽ രോഗമാണ് ഡെങ്കി പനി.

കാഴ്‌ചയിൽ കറുത്ത നിറമുള്ള   ഈ ചെറിയ   കൊതുകുകളുടെ കാലുകളിൽ വെളുത്ത വളയങ്ങൾ കാണപ്പെടുന്നു. സാധാരണയിൽ പകൽ സമയത്താണ് ഇവ രോഗം പരത്തുന്നത്.

 

ഡെങ്കി പനിയുടെ രോഗ ലക്ഷണങ്ങൾ

 • ശക്തമായ പനി
 • തലവേദന
 • ഇടയ്ക്കിടെ ഉണ്ടാകുന്ന ഛർദി, തളർച്ച, ഓഖാനം (മനംപിരട്ടല്‍)
 • കടും നിറത്തിൽ പോകുന്ന മൂത്രവും മലവും
 • സന്ധികളിലും പേശികളിലും കാണപ്പെടുന്ന വേദന
 • ചൂടുപൊങ്ങല്‍
 • മോണയിൽ നിന്നും മൂക്കിൽ നിന്നും ഉണ്ടാകുന്ന രക്തസ്രാവം

പത്തു ദിവസം വരെ ഈ മേൽ പറഞ്ഞ രോഗലക്ഷണങ്ങൾ ഒരു വ്യക്തിയിൽ കാണപ്പെടുന്നത് ആണ്

 

ഡോക്ടറിനെ കാണേണ്ടത് എപ്പോൾ

ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള ആശുപത്രിയിൽ സഹായം തേടുക

 • മോണയിൽ നിന്നും മൂക്കിൽ നിന്നും ഉണ്ടാകുന്ന രക്തസ്രാവം
 • നിർത്താതെയുള്ള ഛർദിയും മനംപിരട്ടലും
 • ശ്വാസം മുട്ടൽ
 • മയക്കം അനുഭവപെടുക
 • ത്വക്കിൽ കാണുന്ന ചുവന്ന കലകൾ

 

കൊതുകു കടി ഏറ്റാൽ നാലാമത്തെ ദിവസം മുതൽ ആണ് രോഗ ലക്ഷണങ്ങൾ കണ്ടു വരുന്നത്. കൊതുകുകൾ പെരുകാതിരിക്കാൻ പരിസരം ശുചിയാക്കി വെയ്ക്കുന്നതും ശരീരം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നതും, കൊതുകുതിരിയുടെ ഉപയോഗവും എല്ലാം ഡെങ്കി രോഗത്തിനെ ഒരു പരിധി വരെ തടയാൻ സഹായിക്കുന്നു.

shareShare on FacebookShare on Google+Tweet about this on TwitterShare on LinkedIn

Leave a Reply

Your email address will not be published. Required fields are marked *