യോഗാസനത്തിന്റെ പ്രയോജനങ്ങൾ

യോഗ

 

നമ്മുക്ക് എല്ലാം സുപരിചിതം ആയയോഗ എന്നാ പദം “ചേരുക”  എന്ന് അർത്ഥമുള്ള സംസ്കൃത പദമായ  യുജ് നിന്നും ഉത്ഭവം ചെയ്തത് ആണ്. അയ്യായിരം വർഷം പഴക്കം ഉള്ള വ്യായാമ മുറയാണ് യോഗ   .മാംസപേശികളുടെ ബലത്തിനും, ശാരീരിക  മാനസിക ആരോഗ്യത്തിനും അത്യുത്തമം ആണ് വ്യായാമ മുറകൾ.ശ്വസനക്രിയകൾ, ധ്യാനം, വിവിധ തരം ആസന മുറകൾ   എന്നിവ ആണ് ഇതിൽ ഉള്‍പ്പെട്ടിട്ടുള്ളത്.

 

  • യോഗാസനം ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും വൈകാരികവും ആയ   വളര്‍ച്ചയെ സഹായിക്കുന്നു.
  • സുര്യനനംസ്കാരം, കപൽ ഭാതി പ്രണയാമ തുടങ്ങിയ യോഗാസന രീതികൾ ശരീര ഭാരം കുറയ്‌ക്കുവാൻ സഹായിക്കുന്നു .
  • സമ്മര്‍ദ്ധം കുറയ്‌ക്കുവാൻ വളരെ ഉപകാരിയാണ് യോഗാസന മുറകൾ .ധ്യാനം ,പ്രണയാമ തുടങ്ങിയവ മാനസികസമ്മര്‍ദ്ധം കുറയ്‌ക്കുവാൻ സഹായിക്കുന്നവ ആണ്
  • കൃത്യമായി യോഗ അഭ്യസിക്കുന്നത് ശരീര വേദന കുറയ്‌ക്കുന്നതിൽ സഹായിക്കുന്നു
  • പ്രമേഹം കുറയ്ക്കുന്നു- ശരീരത്തിലെ  പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാൻ യോഗയിലെ  പ്രത്യേക ശ്വസനക്രിയകളും ആസനകളും സഹായിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് .
  • രക്തസമ്മർധം കുറയ്കാൻ  യോഗ പരിശീലിക്കുന്നത് നല്ലതാണ്
  • വിഷാദരോഗം, സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവപ്രശ്നങ്ങൾ , ആർത്തവ വിരാമാത്തോട് കൂടെ ഉണ്ടാകുന്ന  ബുദ്ധിമുട്ടുകൾ    ഇവയിൽ നിന്നെല്ലാം യോഗ പരിശീലിക്കുന്നത്  വഴി ഇല്ലാതാക്കുവാൻ സഹായിക്കുന്നു

 

 

യോഗ പരിശീലിക്കുന്നത് വിവിധതരം രോങ്ങളിൽ നിന്നും  മുക്തി നേടാനും ,ആദ്ധ്യാത്മികമായ  വളര്ച്ചയ്ക്കും പ്രയോജനം ചെയ്യും. എന്നാൽ പരിചയ സമ്പന്നരായ യോഗാചാര്യരിൽ നിന്നും വേണം യോഗ അഭ്യസിക്കാൻ.

shareShare on FacebookShare on Google+Tweet about this on TwitterShare on LinkedIn

Leave a Reply

Your email address will not be published. Required fields are marked *